lahari-

കൊല്ലം: ലഹരിക്കെതിരെ നടക്കുന്ന സംസ്ഥാന സർക്കാരിന്റെ ജനകീയ ബോധവത്കരണ യജ്ഞത്തിന്റെ ഭാഗമായി വടക്കേവിള ശ്രീനാരായണ കോളേജ് ഒഫ് ടെക്നോളജിയിൽ നാഷണൽ സർവീസ് സ്കീമിന്റെയും ഉണർവ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ ദീപം തെളിക്കൽ നടന്നു.യുവാക്കൾക്ക് ദിശാബോധം നൽകി, ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിച്ചെടുക്കുന്നതിനായി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. കോളേജ് പ്രിൻസിപ്പൽ ഡോ.സി.അനിതാശങ്കർ, വകുപ്പ് മേധാവികളായ ഡോ.ആനന്ദൻ, പ്രൊഫ.അജയകുമാർ, സീത, ശാലിനി, സൗമ്യ, സിംപിൾ തുടങ്ങിയവർ ദീപം തെളിക്കലിന് നേതൃത്വം നൽകി.