കൊല്ലം: ജൂനിയർ ചേംബർ ഇന്റർനാഷണൽ ( ജെ.സി.ഐ ) ശാസ്താംകോട്ടയുടെ ഈ വർഷത്ത ഇൻസ്‌പയറിഗ് ടാലന്റ് ഒഫ് ദ ഇയർ 2022 അവാർഡ് എക്കോ ഫിലോസഫറും ഹരിതാശ്രമം പാരിസ്ഥിതിക ഗുരുകുലം ഡയറക്ടറും അതിവേഗ ചിത്രകാരനുമായ ജിതേഷ്ജിക്ക് ലഭിച്ചു. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ഇരുപതിലേറെ ലോകരാജ്യങ്ങളിലടക്കം 7000 ലേറെ സ്റ്റേജുകളിൽ വരവേഗ വിസ്മയമൊരുക്കിയ പെർഫോമിംഗ് ചിത്രകാരനും വരയരങ്ങ് നവകലാരൂപത്തിന്റെ ഉപജ്ഞാതാവുമാണ് ജിതേഷ്ജി. നവംബർ 4ന് രാവിലെ 11ന് ശാസ്താംകോട്ട ഡി.ബി കോളേജിൽ നടക്കുന്ന ചടങ്ങിൽ മുൻ പൊലീസ് ഡയറക്ടർ ജനറൽ ഋഷിരാജ് സിംഗ് അവാർഡ് സമ്മാനിക്കുമെന്ന് ജെ.സി.ഐ ശാസ്താംകോട്ട പ്രസിഡന്റ് എൽ.സുഗതനും സെക്രട്ടറി വിജയക്കുറുപ്പും അറിയിച്ചു.