കൊല്ലം: ലഹരിവിമുക്തി ബോധവത്കരണ പരിപാടികളിൽ സ്‌കൂൾ - കോളേജ് വിദ്യാർത്ഥികൾ മുഖ്യപങ്കാളികളാകണമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. ആശ്രാമം യൂനുസ് കൺവെൻഷൻ സെന്ററിൽ ലഹരി വിമുക്തി ബോധവത്കരണ പരിപാടിയായ 'ജീവിതമാകട്ടെ ലഹരി' ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
യുവതലമുറ ലഹരിക്കണ്ണികളിൽ അകപ്പെടുന്നത് ഒഴിവാക്കുകയാണ് പ്രധാനം. ലഹരി വിമുക്തി പരിപാടികളുടെ ഭാഗമായി സംസ്ഥാനമൊട്ടാകെ നവംബർ ഒന്നിന് മനുഷ്യച്ചങ്ങല തീർക്കുമെന്നും അദേഹം പറഞ്ഞു. മന്ത്രി ജെ. ചിഞ്ചുറാണി അദ്ധ്യക്ഷയായി. അഭിനേത്രിയും സാമൂഹ്യ പ്രവർത്തകയുമായ മാലാപാർവതി ലഹരി വിമുക്തി സന്ദേശം നൽകി. എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ ബി.സുരേഷ് പ്രതിജ്ഞ ചൊല്ലി. മേയർ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയൽ, സബ് കളക്ടർ മുകുന്ദ് ഠാക്കൂർ, എ.ഡി.എം ആർ.ബീനാറാണി, പുനലൂർ ആർ.ഡി.ഒ ബി.ശശികുമാർ, ഡെപ്യൂട്ടി കളക്ടർമാരായ ജി.നിർമൽ കുമാർ, എഫ്.റോയ് കുമാർ, എക്‌സൈസ് അസി. കമ്മിഷണർമാരായ വി.റോബർട്ട്, രാജേഷ്, പഞ്ചായത്ത് പ്രസിഡന്റുമാരുടെ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സി.ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.