കൊല്ലം : പോരുവഴി പെരുവിരുത്തി മലനട പള്ളിപ്പാനയോടനുബന്ധിച്ചുള്ള കമ്പലടിക്കരയിലെ പറയിടീൽ ഇന്ന് അവസാനിക്കും.
ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ആർ.അനന്തകൃഷ്ണൻ, സെക്രട്ടറി അഖിൽ സിദ്ധാർത്ഥൻ, ട്രഷറർ നമ്പൂരേത്ത് തുളസീധരൻ പിള്ള, വൈസ് പ്രസിഡന്റ് അജീഷ് നാട്ടുവയൽ, പള്ളിപ്പാന കമ്മിറ്റി കൺവീനർ ശ്രീനിലയം സുരേഷ്, കരപ്രതിനിധി പി.എസ്.ഗോപകുമാർ, കരകമ്മിറ്റി വൈസ് ചെയർമാൻമാരായ വി.അനിക്കുറുപ്പ് , എൻ.ശിവശങ്കരപ്പിള്ള, കൺവീനർ ശ്രീജിത്ത് കളീക്കൽ, ജോയിന്റ് കൺവീനർമാരായ കെ. രാജീവ് കുമാർ, ശ്യാംകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.