dharnna-

കൊല്ലം:ചാൻസലർ ഭരണം അറബിക്കടലിൽ എന്ന മുദ്രാവാക്യം ഉയർത്തി എ.കെ.പി.സി.ടി.എ കൊല്ലം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊല്ലം പോസ്റ്റ്‌ ഓഫീസ് ജംഗ്ഷനിൽ സംഘടിപ്പിച്ച ധർണ കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ.എം.വിജയൻ പിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ഡോ.മനോജ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് എസ്.ഷാജിത സംസാരിച്ചു. ജില്ലാസെക്രട്ടറി റോയി ജോൺ സ്വാഗതം പറഞ്ഞു. ജില്ലാ നേതാക്കളും വിവിധ ബ്രാഞ്ചുകളുടെ സെക്രട്ടറിമാരും എ.കെ.പി.സി.ടി.എ അംഗങ്ങളും പങ്കെടുത്തു. ഗവർണറുടെ കോലം കത്തിച്ചു.