കൊല്ലം: കേരളകൗമുദിയുടെയും എക്സൈസിന്റെയും നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് ചവറ ശങ്കരമംഗലം ഹയർ സെക്കൻഡറി സ്‌കൂളിൽ ലഹരി വിരുദ്ധ സെമിനാർ നടത്തും. മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ ഉദ്‌ഘാടനം ചെയ്യും. കേരളകൗമുദി യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷനാകും. അസി. എക്സൈസ് ഇൻസ്പെക്ടറും വിമുക്തി കോ ഓർഡിനേറ്ററുമായ പി.എൽ. വിജിലാൽ ക്ലാസ് നയിക്കും. എസ്.എൻ.ഡി.പി യോഗം ചവറ യൂണിയൻ സെക്രട്ടറി കാരയിൽ അനീഷ്, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, ജില്ലാ പഞ്ചായത്ത് അംഗം സി.പി. സുധീഷ് കുമാർ, ചവറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, സ്‌കൂൾ പ്രിൻസിപ്പൽ അർച്ചന, പി.ടി.എ പ്രസിഡന്റ് ജയജിത്ത്, എസ്.എം.സി ചെയർമാൻ ശ്രീവല്ലഭൻ എന്നിവർ പങ്കെടുക്കും. സ്‌കൂൾ പ്രഥമാദ്ധ്യാപിക സി.കെ. അനിത സ്വാഗതവും കേരളകൗമുദി ചവറ ലേഖകൻ ബിനുപള്ളിക്കോടി നന്ദിയും പറയും.