കൊല്ലം: അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. വേളമാനൂർ സർക്കാർ യു.പി സ്കൂളിന് വേണ്ടി സ്കൂൾ അപ്ഗ്രഡേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാങ്ങിയ വസ്തുവിന്റെ വിലയാധാരം ഏറ്റുവാങ്ങുകയായിരുന്നു മന്ത്രി. വികസന-ക്ഷേമ പ്രവർത്തനങ്ങൾക്കെതിരെ നിൽക്കുന്ന ശക്തികളെ ജനം ഒറ്റക്കെട്ടായി നേരിടും. ആരോഗ്യ-വിദ്യാഭ്യാസ മേഖലയിൽ ഉപാധികളില്ലാത്ത പ്രവർത്തനമാണ് സർക്കാർ കാഴ്ചവയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.ജി.എസ്.ജയലാൽ എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ അംഗം ആശ ദേവി, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സരിത പ്രതാപ്, കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്.സുദീപ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ബൈജു ലക്ഷ്മൺ, രജിതകുമാരി, എൻ.ശാന്തിനി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആർ.ചന്ദ്രിക അമ്മ, റീനമംഗലത്ത്‌, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ.ഐ. ലാൽ, ചാത്തന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ.സുന്ദർദാസ്, വേളമാനൂർ യു.പി സ്കൂൾ പ്രഥമാധ്യാപിക ബി.വസന്തകുമാരി തുടങ്ങിയവർ പങ്കെടുത്തു.