കൊട്ടാരക്കര: ചെന്നൈയിൽ വാഹനാപകടത്തിൽ കൊട്ടാരക്കര സ്വദേശിയായ വിദ്യാർത്ഥി മരിച്ചു. സദാനന്ദപുരം ഇഞ്ചക്കൽ കുന്നത്ത് പുത്തൻ വീട്ടിൽ എം.ജോർജ്കുട്ടിയുടെയും (റെജി) സോണി ജോർജിന്റെയും മകൻ ജോയൽ ജോർജാണ് (18) മരിച്ചത്. ചെന്നൈ എസ്.ആർ.എം എൻജിനിയറിംഗ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു. സുഹൃത്തിനൊപ്പം ജോയൽ ജോർജ് സഞ്ചരിച്ച ബൈക്കിന് പിന്നിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഇടിയെ തുടർന്ന് ബൈക്കിന് പിന്നിലിരുന്ന ജോയൽ റോഡിലേക്ക് തെറിച്ചുവീണു. തലയടിച്ചുവീണ ജോയലിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം ഇന്ന് രാവിലെ 11ന് പനവേലി ബഥേൽ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. സഹോദരി ജെസ്‌ലിൻ.