
കൊല്ലം: തൊഴിലാളികളുടെ സംഘശക്തി വിളിച്ചോതിയ പ്രകടനത്തോടെ സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിന് സമാപനമായി. നഗരത്തെ ചെമ്പട്ടണിയിച്ച പ്രകടനത്തിൽ പതിനായിരങ്ങൾ അണിനിരന്നു. ചുവപ്പ് ലുങ്കിയും നീലഷർട്ടും ധരിച്ചെത്തിയ തൊഴിലാളികളുടെയും സ്‌ത്രീത്തൊഴിലാളികളുടെ പങ്കാളിത്തം ശ്രദ്ധേയമായി.
സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ജെ.മേഴ്‌സിക്കുട്ടി അമ്മ, ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ, പ്രസിഡന്റ് ബി.തുളസീധരക്കുറുപ്പ്, ട്രഷറർ എ.എം.ഇക്‌ബാൽ, സ്വാഗതസംഘം ചെയർമാൻ എക്‌സ്.ഏണസ്‌റ്റ്, പി.സജി, നെടുവത്തൂർ സുന്ദരേശൻ തുടങ്ങിയവർ നേതൃത്വംനൽകി. കന്റോൺമെന്റ് മൈതാനിയിൽ ചേർന്ന പൊതുസമ്മേളനം മന്ത്രി പി.രാജീവ് ഉദ്‌ഘാടനം ചെയ്‌തു.
ബി.തുളസീധരക്കുറുപ്പ് പ്രസിഡന്റ്,
എസ്.ജയമോഹൻ സെക്രട്ടറി
സി.ഐ.ടി.യു ജില്ലാ പ്രസിഡന്റായി ബി.തുളസീധരക്കുറുപ്പിനെയും സെക്രട്ടറിയായി എസ്.ജയമോഹനനെയും ട്രഷറായി എ.എം.ഇക്‌ബാലിനെയും സമ്മേളനം തിരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികൾ: കെ.രാജഗോപാൽ, ഇ.ഷാനവാസ്‌ഖാൻ, എ.സഫറുള്ള, വി.രവീന്ദ്രൻനായർ, പി.ഗോപാലകൃഷ്‌ണൻ, എം.ശിവശങ്കരപിള്ള, പി.കെ.ബാലചന്ദ്രൻ, എസ്.ബിജു, സി.മുകേഷ്, ബിന്ദു (കാഷ്യൂ), സുജാത (ആശവർക്കർ), ഡി.സുരേഷ്‌കുമാർ, എം.എസ്.മുരളി, എം.വൈ.ആന്റണി, അഡ്വ. ജി.മുരളീധരൻ, എം.എ.രാജഗോപാൽ, എച്ച്.ബെയ്‌സിലാൽ (വൈസ് പ്രസിഡന്റ്), അഡ്വ. പി.സജി, മുരളി മടന്തകോട്, എക്‌സ്.ഏണസ്റ്റ്, ടി.മനോഹരൻ, എ.അനിരുദ്ധൻ, പി.ആർ.വസന്തൻ, ടി.ആർ.ശങ്കരപ്പിള്ള, എസ്.എൽ.സജികുമാർ, ബി.സുജീന്ദ്രൻ, കെ.ബാബുപണിക്കർ, ജൂലിയറ്റ് നെൽസൺ, ഉഷാകുമാരി, ജി.ആനന്ദൻ, എസ്.ഹരിലാൽ, കെ.ജി.ബിന്ദു, ഷാഹിമോൾ, കെ.സേതുമാധവൻ (ജോ. സെക്രട്ടറിമാർ). സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാഗതം സംഘം കൺവീനർ എ.എം.ഇക്ബാൽ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ബി.തുളസിധരക്കുറുപ്പ് അധ്യക്ഷനായി. സെക്രട്ടറി എസ്.ജയമോഹൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.