 
കൊല്ലം : ഓൾ കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ വെളിയം സബ് യൂണിറ്റ് സമ്മേളനം വെളിയം പത്മാവതി ഗാർഡൻസിൽ നടന്നു. സംസ്ഥാന ട്രഷറർ ജി. തൃദീപ് ഉദ്ഘാടനം ചെയ്തു. സലിം അദ്ധ്യക്ഷനായി. മുതിർന്ന കരാറുകാരെ ആദരിക്കൽ ജില്ല പ്രസിഡന്റ് എസ്.ബൈജുവും മുഖ്യപ്രഭാഷണം സുനിൽ ദത്തും നിർവഹിച്ചു. എൻ.ടി.പ്രദീപ് ,എസ്.ദീലിപ് കുമാർ ആർ.സുരേഷ്, രാജേന്ദ്രപ്രസാദ്, സജിം , അജിത്ത് പ്രസാദ് ജയൻ തുടങ്ങിയവർ സംസാരിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടക്കുന്ന ടെൻഡർ ബഹിഷ്കരണം ശക്തമായി തുടരുവാൻ യോഗം തീരുമാനിച്ചു. സർക്കാരിന്റെ ഭാഗത്തുനിന്ന് തീരുമാനമായില്ലെങ്കിൽ ഡിസംമ്പർ 1 മുതൽ പണികൾ നിറുത്തിവച്ച് സമരം ശക്തമാക്കാൻ യോഗം തീരുമാനിച്ചു. പുതിയ ഭാരവാഹികളായി സലിം ഓയൂർ (പ്രസിഡന്റ് ), ഷാജി വെളിയം(സെക്രട്ടറി) , കുഞ്ഞുമോൻ ഇളമാട് ( ട്രഷർ ) എന്നിവരെ തിരഞ്ഞെടുത്തു.