sn-

കൊല്ലം: കൊല്ലം ശ്രീനാരായണ കോളേജിൽ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തുടങ്ങിയ 'അക്ഷരവെളിച്ചം' ഓഡിയോ ലൈബ്രറി യൂണിവേഴ്സിറ്റി ഒഫ് കേരളയുടെ ബയോഇൻഫർമാറ്റിക്സ് വകുപ്പ് മേധാവി പ്രൊഫ.ഡോ.അച്യുത്ശങ്കർ ഉദ്ഘാടനം ചെയ്തു. പുസ്തകങ്ങൾ വായിക്കാൻ ബുദ്ധിമുട്ടുള്ള ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായി പുസ്തകങ്ങൾ ഓഡിയോ രൂപത്തിൽ ലഭ്യമാക്കുകയാണ് ലൈബ്രറിയുടെ ലക്ഷ്യം. എസ്.എൻ കോളേജിലെ എൻ.എസ്.എസ് വോളന്റിയേഴ്സാണ് പുസ്തകങ്ങൾ വായിച്ച് ഓഡിയോ രൂപത്തിലാക്കിയത്. കോളേജ് പ്രിൻസിപ്പൽ ഡോ.നിഷ.ജെ തറയിൽ അദ്ധ്യക്ഷയായി. ഡോ.എസ്.വി.മനോജ്, യു.അധീഷ്, ഡോ.എസ്.ബിജു, ഡോ.ഡി.ഐ.സൈജു, ഡോ.പി.ജി.ശശികല എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.വിദ്യ നന്ദി പറഞ്ഞു.