
കൊല്ലം: യൂണിയൻ ബാങ്ക് കൊല്ലം റീജിയണൽ ഓഫീസിന്റെ കീഴിൽ എം.എസ്.എം.ഇ മേഖലയിലെ സംരംഭകർക്കായി കൊല്ലം ബീച്ച് ഓർക്കിഡ് ഹോട്ടലിൽ വച്ച് ബാങ്കിന്റെ വിവിധതരം വായ്പകൾ വിതരണം ചെയ്തു. എം.എസ്.എം.ഇ മേഖലയിലെ വായ്പകൾ കാലതാമസം കൂടാതെ വിതരണം ചെയ്യുന്നതിനായി ആവിഷ്കരിച്ച എം.എസ്.എം.ഇ ലോൺ പോയിന്റിന്റെ പുതിയ ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന വായ്പാ മേളയിൽ വിവിധ ജില്ലകളിൽ നിന്ന് നൂറോളം സംരംഭകർ പങ്കെടുത്തു. ആറ് കോടിയോളം വരുന്ന മുദ്രാ വായ്പകൾക്കും 60 കോടി എം.എസ്.എം.ഇ കാർഷിക വായ്പകൾക്കും മേളയിൽ അംഗീകാരം നൽകി. എം.എസ്.എം.ഇ ചീഫ് ജനറൽ മാനേജർ സി.എം മിനോച്ച, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു കുര്യൻ, സോണൽ ജനറൽ മാനേജർ എം. രവീന്ദ്രബാബു, കൊല്ലം റീജിയണൽ മേധാവി ശ്യാം സുന്ദർ, എം.എസ്.എം.ഇ ലോൺ പോയിന്റ് ഹെഡ് ശ്യാം ശങ്കർ, റീടെയ്ൽ ലോൺ പോയിന്റ് മേധാവി ദിനേശ് ജോർജ് തുടങ്ങിയവർ പങ്കടുത്തു.