അഞ്ചൽ: ആർ.പി.എൽ. എസ്റ്റേറ്റിൽ നിന്ന് റബർ പാൽ മോഷ്ടിച്ച വാച്ചറെ ഏരൂർ എസ്.ഐ ശരലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തു. ആർ.പി.എൽ ഏഴാം ബ്ലോക്ക് നാഗേന്ദ്രൻ (57) ആണ് പിടിയിലായത്. ആയിരനല്ലൂർ എസ്റ്റേറ്റിലെ 164 റബർ മരങ്ങളാണ് ഇയാൾ കമ്പനി അറിയാതെ ടാപ്പ് ചെയ്ത് പാൽ മോഷ്ടിച്ച് കടത്തിയത്. മോഷണം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആർ.പി.എൽ മാനേജർ ഏരൂർ പൊലീസിൽ പരാതി നൽകി. ഇതേ തുടർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.