kunnathoor
ലൈബ്രറി കൗൺസിൽ ശൂരനാട് സമിതിയുടെയും ബോൾഷേവിക്ക്‌ ഗ്രന്ഥശാലയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചരിത്രോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അൻസാർ ഷാഫി ഉദ്ഘാടനം ചെയ്യുന്നു.

കുന്നത്തൂർ: ലൈബ്രറി കൗൺസിൽ ശൂരനാട് സമിതിയുടെയും ബോൾഷേവിക്ക്‌ ഗ്രന്ഥശാലയുടെയും ആഭിമുഖ്യത്തിൽ ചരിത്രോത്സവം സംഘടിപ്പിച്ചു. പതാരം ജംഗ്ഷനിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അൻസാർ ഷാഫി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ആർ.രാഹുൽ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.റസീന വിഷയമവതരിപ്പിച്ചു. താലൂക്ക് കൗൺസിൽ എക്സിക്യൂട്ടിവ് അംഗം മനു വി.കുറുപ്പ്, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.സി.സുഭദ്രമ്മ, പഞ്ചായത്ത് കൗൺസിൽ കൺവീനർ ഇ.നിസാമുദ്ദീൻ, ഗ്രന്ഥശാല സെക്രട്ടറി ആരിഫ്ഖാൻ എന്നിവർ സംസാരിച്ചു,