കുന്നത്തൂർ : നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി നാടു കടത്തി. ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ ബിജീഷ് ഭവനിൽ ബിജീഷ് കൃഷ്ണ(30) നെയാണ് ജില്ലയിൽ നിന്ന് നാടുകടത്തിയത്. ശാസ്താംകോട്ട ഡിവൈ.എസ്.പി എസ്.ഷെരീഫ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം റേഞ്ച് ഇൻസ്‌പെക്ടർ ആർ.നിശാന്തിനിയാണ് നാട് കടത്തൽ ഉത്തരവ് പുറപ്പെടുവിച്ചത്. 6 മാസ കാലയളവിലേക്കാണ് ഉത്തരവ് ബാധകമാകുക. ജില്ലയ്ക്ക് പുറത്ത് ഇയാൾ താമസിക്കുന്ന സ്ഥലവും വിശദ വിവരവും ശാസ്താംകോട്ട എസ്.എച്ച്.ഒയെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.