
ഓച്ചിറ: ദേശീയപാതയിൽ വലിയകുളങ്ങര പള്ളിമുക്കിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഞായറാഴ്ച രാവിലെ 8.30നായിരുന്നു അപകടം. വവ്വാക്കാവ് നീലികുളം അൻസർ മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന ആദിനാട് വടക്ക് കുന്നേൽ കിഴക്കതിൽ നൗഷാദ് എന്ന് വിളിക്കുന്ന അബ്ദുൾ സലാമാണ് (53) മരിച്ചത്.എയ്സ് പിക്കപ്പ് വാനും മൂന്നി സ്കൂട്ടറും ഒരു സൈക്കിളും ഒരു കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. എല്ലാ വാഹനങ്ങളും ദേശീയപാതയുടെ പടിഞ്ഞാറ് വശത്ത്കൂടി ഓച്ചിറ ദിശയിലേക്ക് സഞ്ചരിക്കുകയായിരുന്നു. നിയന്ത്രണം വിട്ട പിക്കപ്പ് വാൻ അബ്ദുൾ സലാം സഞ്ചരിച്ച ആക്ടിവ സ്കൂട്ടറിന് പിന്നിൽ ഇടിച്ചുകയറുകയായിരുന്നു. ഓച്ചിറ പൊലീസ് കേസെടുത്തു.