
കൊല്ലം: ഏറ്റവും കൂടുതൽ തിമിര ശാസ്ത്രക്രിയ നടത്തിയതിനുള്ള 2022ലെ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പുരസ്‌കാരത്തിന് നേത്രരോഗ വിദഗ്ദ്ധ ഡോ. സിനി സന്തോഷ് അർഹയായി. സംസ്ഥാന ഹെൽത്ത് സർവീസസ് ഡയറക്ടർ ഡോ. വി. മീനാക്ഷിയിൽ നിന്ന് ഡോ. സിനി പുരസ്‌കാരവും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി. കൊല്ലം ജില്ലാ സഞ്ചരിക്കുന്ന നേത്ര യൂണിറ്റ് മെഡിക്കൽ ഓഫീസറും കൊല്ലം ജില്ലാ ആശുപത്രി, പുനലൂർ താലൂക്ക് ആശുപത്രികളിലെ നേത്ര ശസ്ത്രക്രിയ വിദഗ്ദ്ധയുമാണ്.
എഴുകോൺ, താമരപ്പള്ളിൽ റിട്ട. പഞ്ചായത്ത് എക്സിക്യുട്ടീവ് ഓഫീസർ പരേതനായ എസ്. നീലാംബരന്റെയും റിട്ട.അദ്ധ്യാപിക വാസന്തി നീലാംബരന്റെയും മകളാണ്. അശ്രാമം ഇ.എസ്.ഐ ആശുപത്രിയിലെ പത്തോളജിസ്റ്റായ ഡോ.ജി.സന്തോഷ് ഭർത്താവാണ്. വിദ്യാർത്ഥികളായ ഹരിഹരൻ, ഗൗരി എന്നിവരാണ് മക്കൾ.