ശാസ്താംകോട്ട: ആയിക്കുന്നം വെളിയം ദാമോദരൻ സ്മാരക ഗ്രന്ഥശാലയിൽ ബാലവേദി പ്രവർത്തനങ്ങൾക്ക് തുടക്കമായി. ശാസ്താംകോട്ട ഡി.ബി കോളേജിലെ മലയാള വിഭാഗം അദ്ധ്യാപിക രജനി ആത്മജ ഉദ്ഘാടനം ചെയ്തു.
ബാലവേദി പ്രസിഡന്റ് ആർ.എസ്. അക്ഷയ് അദ്ധ്യക്ഷനായി. ഗ്രന്ഥശാലാ പ്രസിഡന്റ് സി.രാധാകൃഷ്ണകുറുപ്പ്, ബാലവേദി കൺവീനർ സി.ദിലീപ് എന്നിവർ സംസാരിച്ചു. ബാലകലോത്സവ വിജയികൾക്ക് താലൂക്ക് ഗ്രന്ഥശാലാ കൗൺസിൽ എക്‌സി. അംഗം മനു വി.കുറുപ്പ് സമ്മാനങ്ങൾ വിതരണം ചെയ്തു.
ബാലാവേദി സെക്രട്ടറി ദേവദത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് ഡി.എസ്. തന്മയ നന്ദിയും പറഞ്ഞു.