 
തൊടിയൂർ : ജില്ലാസഹോദയ കലോത്സവം ഒന്നാം ഘട്ടം കരുനാഗപ്പള്ളി ലോഡ്സ് പബ്ളിക് സ്കൂളിൽ ഡോ. വസന്തകുമാർ സാംബശിവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സഹോദയ പ്രസിഡന്റ് ഡി.പൊന്നച്ചൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഡോ.സുഷമ ദോഹൻ സ്വാഗതം പറഞ്ഞു. ഗായകനും അവതാരകനുമായ ബിനുസരിഗമ മുഖ്യ അതിഥിയായി. എൻ.ഇ.സി.എസ് ചെയർമാൻ ഡോ.എം.ശിവസുതൻ, സെക്രട്ടറി പ്രൊഫ.പി.കെ. റെജി, വാർഡ് കൗൺസിലർ റെജിഫോട്ടോപാർക്ക്, പ്രോഗ്രാം കോ-ഓർഡിനേറ്റർ ജേക്കബ് ജോർജ്, സ്കൂൾ ചെയർമാൻ കെ.ജയകുമാർ, സഹോദയ ജില്ലാ ജോന്റ് സെക്രട്ടറിമാരായ ജിജോജോർജ്, മേരിക്കുട്ടിജോസ്, ജില്ലാട്രഷറർ യു.സുരേഷ് എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ ആശാസതി നന്ദി പറഞ്ഞു. തുടർന്ന് നടന്ന ചിത്രരചന, സാഹിത്യരചന മത്സരങ്ങളിൽ നൂറുകണക്കിന് കുട്ടികൾ പങ്കെടുത്തു.