
കൊല്ലം: കൊല്ലം പോർട്ടിൽ എമിഗ്രേഷൻ പോയിന്റ് അനുവദിക്കുന്നതിന് മുന്നോടിയായി പോർട്ട് പരിധിയിലുള്ള പ്രദേശത്തിന്റെ ലേ ഔട്ട് പരിശോധനയ്ക്ക് ഫോറിൻ റീജിയണൽ രജിസ്ട്രേഷനിൽ നിന്നുള്ള സംഘം വൈകാതെയെത്തും. സുരക്ഷാ വീഴ്ചയുണ്ടാകാത്ത തരത്തിലാണോ പോർട്ടിലെ ക്രമീകരണങ്ങളെന്നാണ് പരിശോധിക്കുക. എഫ്.ആർ.ആർ.ഒയുടെ റിപ്പോർട്ട് അനുകൂലമാകുന്നതിനൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടിയ പോരായ്മകളും പരിഹരിച്ചാൽ വൈകാതെ എമിഗ്രേഷൻ പോയിന്റ് അനുവദിക്കുമെന്നാണ് സൂചന.
കൊല്ലം പോർട്ടിൽ കപ്പലിലെത്തുന്നതും പുറപ്പെടാൻ എത്തുന്നതുമായ യാത്രക്കാർക്കും കപ്പൽ ജീവനക്കാർക്കും സുരക്ഷാ പരിശോധനകളെ മറികടക്കാനുള്ള എന്തെങ്കിലും പഴുതുകളുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.
പരിശോധനകൾ മറികടക്കാതിരിക്കാൻ പ്രത്യേക സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോസീജിയറുമുണ്ട്. യാത്രക്കാർ വാർഫിലിറങ്ങിയാൽ മറ്റ് ഭാഗങ്ങളിലേക്ക് കടന്നുപോകാൻ കഴിയാത്ത വിധം ബാരിക്കേഡുകളിലൂടെ വിവിധ പരിശോധനകൾക്ക് വിധേയമാക്കണം.
ആദ്യം ആരോഗ്യം, തുടർന്ന് എമിഗ്രേഷൻ, കസ്റ്റംസ് എന്നിങ്ങനെയാണ് പരിശോധന. തുടർന്ന് ബാഗേജുകൾ കൈപ്പറ്റി പോർട്ടിന് പുറത്തേക്ക് പോകാം. പുറപ്പെടാനെത്തുന്ന യാത്രക്കാർ ആദ്യം സുരക്ഷാ പരിശോധനയ്ക്ക് വിധേരാകണം. പരിശോധനകൾ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിലുമായിരിക്കണം.
ശുഭപ്രതീക്ഷയിൽ
അഗസ്റ്റിൽ എഫ്.ആർ.ആർ.ഒ സംഘം നടത്തിയ പരിശോധനയ്ക്ക് ശേഷം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇനിയും ഒരുക്കേണ്ട ക്രമീകരണങ്ങൾ സംബന്ധിച്ച നിർദേശങ്ങൾ നൽകിയത്. ഇവ പരിഹരിക്കാനുള്ള ശ്രമങ്ങൾ കൊല്ലം പോർട്ട് അധികൃതർ തുടങ്ങിയിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള റിപ്പോർട്ടും സമർപ്പിക്കും. അതുകൊണ്ട് തന്നെ എഫ്.ആർ.ആർ.ഒ സംഘത്തിന്റെ പരിശോധനയിൽ കാര്യമായ പോരായ്മകൾ കണ്ടെത്താൻ സാദ്ധ്യതയില്ല.
കേന്ദ്ര അഭ്യന്തര, ഷിപ്പിംഗ് മന്ത്രാലയങ്ങളിൽ നിന്നുള്ള സംഘങ്ങൾ നേരിട്ടെത്തി സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്താൻ സാദ്ധ്യതയുണ്ട്.
പോർട്ട് അധികൃതർ