
കൊല്ലം: ദേശിംഗനാട് സഹോദയ കലോത്സവം നാളെയും 29നും വടക്കേവിള ശ്രീനാരായണ പബ്ലിക് സ്‌കൂളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. 9 സ്റ്റേജുകളിലായി 145 മത്സര ഇനങ്ങളിൽ 900ൽ പരം വിദ്യാർത്ഥികൾ പങ്കെടുക്കും.
നർത്തകിയും സീരിയൽ - സിനിമാതാരവുമായ അഞ്ജിത, സിനിമാതാരം രാഹുൽ രാജഗോപാൽ എന്നിവർ ദീപം തെളിക്കും. സഹോദയ പ്രസിഡന്റ് കെ. വിജയകുമാർ അദ്ധ്യക്ഷനാകും. പ്രൊഫ. കെ. ശശികുമാർ മുഖ്യപ്രഭാഷണം നടത്തും. സഹോദയ സെക്രട്ടറി എൻ.ജി.ബാബു, എം.എൽ.അനിധരൻ, അശോക് കുമാർ, ദേശിംഗനാട് സഹോദയ കോംപ്ലക്‌സ് ട്രഷറർ എ.സീനത്ത്‌നിസ എന്നിവർ പങ്കെടുക്കും. 29ന് വൈകിട്ട് 5ന് സമ്മാന വിതരണം എം.നൗഷാദ് എം.എൽ.എ നിർവഹിക്കുമെന്ന് ദേശിംഗനാട് സഹോദയ രക്ഷാധികാരി പ്രൊഫ. കെ. ശശികുമാർ, പ്രസിഡന്റ് കെ.വിജയകുമാർ, സെക്രട്ടറി എൻ.ജി.ബാബു, ട്രഷറർ സീനത്ത്‌നിസ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.