കൊല്ലം: പൊലീസ് അതിക്രമത്തിന് വിധേയനായ സൈനികൻ വിഷ്ണുവിന്റെ നിരപരാധിത്വം തെളിഞ്ഞ് ജയിൽ മോചിതനായിട്ടും കു​റ്റക്കാരായ പൊലീസുകാരെ സംരക്ഷിക്കുന്ന നയം അവസാനിപ്പിക്കണമെന്നും ഇവരെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് നാഷണൽ എക്‌സ് സർവീസ്‌മെൻ കോ ഓഡിനേഷൻ കമ്മി​റ്റിയുടെയും വിവിധ വിമുക്തഭട സംഘടനകളുടെയും നേതൃത്വത്തിൽ നവംബർ 2ന് രാവിലെ 10ന് തിരുവനന്തപുരം പാളയം യുദ്ധ സ്മാരകത്തിന് മുന്നിൽ നിന്ന് സെക്രട്ടേറിയ​റ്റ് വരെ പ്രതിഷേധറാലി നടത്തും. ദക്ഷിണമേഖലാ പ്രസിഡന്റ് മുളവന അലക്‌സാണ്ടർ, സെക്രട്ടറി ബെന്നി കാരയ്ക്കാട്ട്, ഡിജി​റ്റലൈസേഷൻ സെക്രട്ടറി ഡോ. അനിൽ പിള്ള എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.