photo-
കേരളാപ്രവാസി സംഘം പോരുവഴി പടിഞ്ഞാറ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അംഗത്വ വിതരണം മുകുന്ദൻ പിള്ളയ്ക്ക് അംഗത്വം നൽകി മേഖലാ സെക്രട്ടറി രാധാകൃഷ്ണ പിള്ള ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി :കേരളാപ്രവാസി സംഘം സംസ്ഥാന വ്യാപകമായി നടത്തുന്ന അംഗത്വ വിതരണത്തിന്റെ ഭാഗമായി പോരുവഴി പടിഞ്ഞാറ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അംഗത്വ വിതരണം നടന്നു. മുതിർന്ന പ്രവാസിയായ മുകുന്ദൻ പിള്ളയ്ക്ക് അംഗത്വം കൊടുത്ത് മേഖലാ സെക്രട്ടറി രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് റാഷിദ് പോരുവഴി അദ്ധ്യക്ഷനായി. മുകുന്ദൻപിള്ളയെ പ്രവാസി സംഘം മേഖലാ കമ്മിറ്റിക്കുവേണ്ടി സി.പി.എം ലോക്കൽ സെക്രട്ടറി എൻ.പ്രതാപൻ അനുമോദിച്ചു. സി.പി.എം ഏരിയ കമ്മിറ്റി അംഗം അക്കരയിൽ ഹുസൈൻ, മേഖലാ കമ്മിറ്റി അംഗങ്ങളായ അരുൺ, പൊടിയൻ, അനൂപ്,അക്കരയിൽ ബൈജു,അനി തുടങ്ങിയവർ സംസാരിച്ചു. ഹാരീസ് തോപ്പിൽ സ്വാഗതവും മേഖലാ ട്രഷറർ അംജിത്ത് ഖാൻ നന്ദിയും പറഞ്ഞു.