കുന്നത്തൂർ : ബിരുദ വിദ്യാർത്ഥിനി അഭിരാമിയുടെ ആത്മഹത്യയ്ക്ക് കാരണക്കാരായ കേരള ബാങ്ക് ജീവനക്കാരെ സർക്കാർ സംരക്ഷിക്കുന്നത് നീതികേടാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.അഭിരാമിയുടെ മരണത്തിന് കാരണക്കാരായ കേരള ബാങ്കിനെതിരെയും സർഫാസി നിയമത്തിനെതിരെയും പതാരത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാരത്ത് സംഘടിപ്പിച്ച ജനകീയ പ്രതിരോധ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാവപ്പെട്ടവരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സർഫാസി നിയമം ഭേദഗതി ചെയ്യണമെന്ന് അടുത്ത പാർലമെന്റ് സമ്മേളനത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ശക്തമായി ആവശ്യപ്പെടും. പ്രശ്നം നിയമസഭയിലും അതി ശക്തമായി ഉന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ, ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ,കെ.പി.സി.സി ഭാരവാഹികളായ എ.ഷാനവാസ് ഖാൻ,എൽ.കെ ശ്രീദേവി, തൊടിയൂർ രാമചന്ദ്രൻ,പി.ജർമിയാസ്,നടുക്കുന്നിൽ വിജയൻ,ആർ.രാജശേഖരൻ,എം.വി ശശികുമാരൻ നായർ,ഡി.സി.സി വൈസ് പ്രസിഡന്റ് കെ.കൃഷ്ണൻ കുട്ടി നായർ,മുനമ്പത്ത് വഹാബ്,പി. നൂറുദ്ദീൻ കുട്ടി,കാരുവള്ളി ശശി, കല്ലട ഗിരീഷ് ,രവി മൈനാഗപ്പള്ളി,പി.കെ. രവി,ഗോകുലം അനിൽ,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ കെ.സുകുമാരൻ നായർ,തുണ്ടിൽ നൗഷാദ്,ദിനേശ് ബാബു,പി.എസ്. അനുതാജ്, സുഹൈൽ അൻസാരി, എസ്.സുഭാഷ്,കൊമ്പിപ്പിള്ളിൽ സന്തോഷ് എന്നിവർ സംസാരിച്ചു.