travacore-
ഓയൂർ ട്രാവൻകൂർ എൻജിനിയറിംഗ് കോളേജിൽ 2022-23 വർഷത്തെ ബി.ടെക് ബാച്ചിന്റെ ഉദ്ഘാടനം എം.നൗഷാദ് എം.എൽ.എ നിർവഹിക്കുന്നു

കൊല്ലം: ഓയൂർ ട്രാവൻകൂർ എൻജിനിയറിംഗ് കോളേജിൽ 2022-23 വർഷത്തെ ബി.ടെക് ബാച്ചിന്റെ ഉദ്ഘാടനം എം.നൗഷാദ് എം.എൽ.എ നിർവഹിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഊന്നൽ നൽകുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് കേരളത്തിന് ആവശ്യമെന്നും ഈ രംഗത്ത് ശ്രദ്ധേയമായ കാൽവയ്പുകൾ നടത്തുന്നതിന് സർക്കാർ പരിശ്രമിച്ചു വരികയാണെന്നും ചടങ്ങ് ഉദ്‌ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൽ ഡോ.എം.നസീർ അദ്ധ്യക്ഷനായി. ചെയർമാൻ അൻവർ സാദത്ത്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എ.ഷാജഹാൻ, ഡോ.സൂര്യ, എസ്.സൽമാൻ, സിനു ചന്ദ്രൻ എന്നിവർ സംസാരിച്ചു. ശ്രീരാജ് പാറക്കൽ ഓറിയന്റേഷൻ പ്രോഗ്രാമിൽ ക്ലാസെടുത്തു,​