കൊല്ലം: മുൻവിരോധം കാരണം സംഘം ചേർന്ന് യുവാക്കളെ ആക്രമിച്ച് പരിക്കേൽപ്പിച്ച മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിത്തോട്ടം സ്‌നേഹതീരം നഗർ 69ൽ ഷാജു(19), സ്‌നേഹതീരം നഗർ 154ൽ രാഹുൽ(20), വെളിച്ചം നഗർ 53ൽ ജിത്തു(22) എന്നിവരാണ് പള്ളിത്തോട്ടം പൊലീസിന്റെ പിടിയിലായത്. ഒരു വർഷം മുമ്പ് പ്രതികളും പരിക്കേറ്റ മൂതാക്കര സ്വദേശിയായ അജിനും തമ്മിൽ തർക്കമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 8.50ന് പ്രതികളുടെ സംഘവും അജിന്റെ സംഘവും തമ്മിൽ പോർട്ടിന് സമീപമുള്ള അപ്പാപ്പി സ്റ്റോറിനടുത്തുണ്ടായ സംഘർഷത്തിൽ അജിന് കുത്തേൽക്കുകയും കുടെയുള്ള കൂട്ടുകാർക്ക് ഇരുമ്പുവടികൊണ്ടുള്ള അടിയേൽക്കുകയും ചെയ്തു. കൊല്ലം അസിസ്റ്റന്റ് കമ്മീഷണർ എ.അഭിലാഷിന്റെ നിർദ്ദേശാനുസരണം പള്ളിത്തോട്ടം ഇൻസ്‌പെക്ടർ ഫയാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.