കൊല്ലം: ഭക്ഷ്യസാധനങ്ങളുടെയും മരുന്നുകളുടെയും വിലനിലവാരം കുതിച്ചുയരുന്ന സാഹചര്യത്തിൽ പുതിയ നാലു ഗഡു 11 ശതമാനം ക്ഷാമാശ്വാസം ഉടൻ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊല്ലം വെസ്റ്റ് മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി വാര്യത്ത് മോഹൻകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡി.അശോകൻ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം ജി.ബാലചന്ദ്രൻ പിള്ള, വനിതാ ഫോറം മുൻ ജില്ലാ പ്രസിഡന്റ്‌ ആർ.രാജമണി, ജി.വിജയൻ ഇഞ്ചവിള,

എൻ.രാമചന്ദ്രൻ പിള്ള, വി.എസ്.കാശിനാഥൻ, എസ്.ആർ.ശർമ, ജി.ജയപ്രകാശ് റാവു,
ലക്ഷ്മികുട്ടിയമ്മ, ഡോ.വിജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പി. ലക്ഷ്മികുട്ടിയമ്മ(പ്രസിഡന്റ്‌),​ ജി.ജയപ്രകാശ് റാവു(സെക്രട്ടറി),​ എസ്.പുഷ്പലത(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.