ldf
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇടതു പ്രവർത്തകർ കൊട്ടാരക്കരയിൽ നടത്തിയ പ്രകടനം

കൊട്ടാരക്കര: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇടതു മുന്നണി പ്രവർത്തകർ കൊട്ടാരക്കരയിൽ പ്രതിഷേധ പ്രകടനം നടത്തി. ചന്തമുക്കിൽ നിന്ന് ആരംഭിച്ച പ്രതിഷേധ ജാഥ പുലമൺ ജംഗ്ഷനിൽ സമാപിച്ചു. വിവിധ കക്ഷി നേതാക്കളായ അഡ്വ.പി.ഐഷാപോറ്റി, നഗരസഭ ചെയർമാൻ എ.ഷാജു ,എസ്.ആർ.രമേശ്,.സി മുകേഷ്, പി.കെ. ജോൺസൺ, കെ.പ്രഭാകരൻ നായർ, എ.എസ്.ഷാജി,എം.ബാബു, ജഗന്നാഥപിള്ള, കുഞ്ഞുമോൻ,പെരുങ്കുളം സുരേഷ്, അഡ്വ. വി.രവീന്ദ്രൻനായർ, അനിത ഗോപകുമാർ, തൃക്കണ്ണമംഗൽ ജോയിക്കുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.