 
കരുനാഗപ്പള്ളി: ഭാരതസർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളുടെ കീഴിൽ നടന്നു വരുന്ന ക്ലീൻ ഇന്ത്യ ക്യാമ്പയിൻ ഭാഗമായി നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ സബർമതി ഗ്രന്ഥശാല, സംഗീത ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, കേരള യൂത്ത് പ്രമോഷൻ കൗൺസിൽ എന്നിവയുടെ സഹകരണത്തോടെ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.
കരുനാഗപ്പള്ളി നഗരസഭയിലെ 44 -ാം നമ്പർ അങ്കണവാടി പരിസരം സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ ശുചീകരിച്ചു. ചലച്ചിത്ര താരം വിനു മോഹൻ ക്യാമ്പയിൽ ഉദ്ഘാടനം ചെയ്തു. സബർമതി ഗ്രന്ഥശാല പ്രസിഡന്റ് സുമൻജിത്ത് മിഷ അദ്ധ്യക്ഷത വഹിച്ചു. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംസ്ഥാന സമിതി അംഗം അനിൽ കിഴക്കേടത്ത്, ജില്ലാ കൺവീനർ എച്ച്. ശബരിനാഥ്, ഗ്രന്ഥശാല ഭാരവാഹികളായ വി.ആർ ഹരികൃഷ്ണൻ,ഡോ.സമന്ത്, മഹേഷ് കൃഷ്ണ, അങ്കണവാടി ടീച്ചർ രാജിവേണുഗോപാൽ, കൗൺസിൽ ഭാരവാഹികളായ ബി.ജെ അരുൺ,അനന്ദു പതാരം, അമാനുൽ ഇമ്രാൻ, ധ്യാൻജിത്ത് മിഷ,ശിവരാജ്,നാസിഫ്, നെഹ്റു യുവകേന്ദ്ര പ്രതിനിധി അക്ഷയ് എന്നിവർ നേതൃത്വം നൽകി.