കൊല്ലം : പള്ളിക്കലാറിന്റെ ഒഴുക്ക് സുഗമമാകുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നു. സ്വഭാവിക ഒഴുക്കിന് തടസമായി നിൽക്കുന്ന മൺതിട്ടകൾ ഇടിച്ചുമാറ്റുന്ന ജോലികളാണ് ആദ്യം നടക്കുക. പടർന്നുപിടിച്ച കുറ്റിക്കാടുകളും നീക്കം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ശൂരനാട് വടക്ക്, തഴവ പഞ്ചായത്തുകളുടെ അതിർത്തിയായ എറോട്ട് പാലം മുതൽ 200 മീറ്ററാണ് ആദ്യഘട്ടമായി വൃത്തിയാക്കുക. മണലിക്കൽ പുഞ്ചയിൽ നിന്ന് പള്ളിക്കലാറ്റിലേക്ക് ഒഴുകുന്ന എറോട്ട് തോട് മുതൽ പലഭാഗങ്ങളിലും പ്രളയത്തിൽ രൂപപ്പെട്ട വലിയ മൺതിട്ടകൾ ഉടൻ നീക്കം ചെയ്യും. തുടർന്ന് ആറിന്റെ ആഴംകൂട്ടും. ആറ്റിലേക്ക് പടർന്ന മരങ്ങളുടെ ശിഖരങ്ങളും മാറ്റും. മഴക്കാലത്ത് ആറ് കരകവിഞ്ഞുണ്ടായ നാശനഷ്ടത്തിനും പരിഹാരം കാണും. മേജർ ഇറിഗേഷൻ വകുപ്പിനാണ്
രണ്ട് ലക്ഷം രൂപ വിനിയോഗിച്ചുള്ള പദ്ധതിയുടെ നിർവഹണ ചുമതല.