
കൊല്ലം: കേരള സർക്കാർ നടത്തുന്ന ലഹരിവിരുദ്ധ പരിപാടികളുടെ ഭാഗമായി ഉമയനല്ലൂർ നേതാജി മെമ്മോറിയൽ ലൈബ്രറിയിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ദീപം തെളിക്കൽ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അമ്പിളി ഉദ്ഘാടനം ചെയ്തു. ലൈബ്രറി താലൂക്ക് പ്രതിനിധിയും അദ്ധ്യാപകനുമായ ആർ.ഗിരീഷ് ലഹരിവിരുദ്ധ സന്ദേശം നൽകി. വിജയൻ, എസ്,ജയചന്ദ്രൻ, പി.ഉണ്ണി, എസ്.സലിം, പുഷ്പാംഗതൻ, ദ്രാവിഡ് എന്നിവർ നേതൃത്വം നൽകി.