കൊല്ലം: സർവ ശിക്ഷ അഭിയാൻ ബ്ലോക്ക് റിസോഴ്സ് സെന്ററും കേന്ദ്ര നൈപുണ്യ വികസന മന്ത്റാലയത്തിന്റെ ജൻ ശിക്ഷൻ സൻസ്ഥാനും ചേർന്ന് ഭിന്നശേഷി കുട്ടികളുടെ അമ്മമാർക്കായി നടത്തിയ സൗജന്യ തയ്യൽ പരിശീലനം ഡെപ്യൂട്ടി മേയർ കൊല്ലം മധു ഉദ്ഘാടനം ചെയ്തു. കൗൺസിലർ എസ്. ശ്രീലത അദ്ധ്യക്ഷയായി. ജൻ ശിക്ഷൻ സൻസ്ഥാൻ ഡയറക്ടർ നടയിൽ ശശി പദ്ധതി വിശദീകരിച്ചു. ആർ. സജീറാണി, മുളങ്കാടകം ഡിവിഷൻ കൗൺസിലർ സേതുലക്ഷ്മി, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ മിനികുമാരി, എ.ഇ.ഒ ആന്റണി പീ​റ്റർ, വെസ്റ്റ് കൊല്ലം ജി.എച്ച്.എസ്.എസ് പ്രഥമാദ്ധ്യാപകൻ ബാബു അയ്യപ്പൻ, ബി.ആർ.സി ട്രെയിനർ പി.എം.സുഭാഷ് എന്നിവർ പങ്കെടുക്കും. വിജയകരമായി കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്ക​റ്റ് നൽകുമെന്ന് പ്രോജക്ട് കോഓർഡിനേറ്റർ അറിയിച്ചു.