
പോരുവഴി: ഇടയ്ക്കാട് മണ്ണാറോഡ് പുത്തൻ പുരയിൽ ജോയിയുടെയും ലിസമ്മയുടെയും മകൾ പി.ജെ. നോബി (27) ബാംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് വരുന്നവഴി ബംഗാർപേട്ടയിൽ വച്ച് ട്രെയിനിൽ നിന്ന് വീണ് മരിച്ചു. വാതിലിൽ തട്ടി പുറത്തേക്ക് വീണതാണെന്നാണ് സംശയിക്കുന്നത്. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് യുവതി. മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച ശേഷം പിന്നീട് സംസ്കരിക്കും. സഹോദരി: അഞ്ജു.