ldf-thodiyoor-1
ജനാധിപത്യമൂല്യങ്ങൾ കാറ്റിൽ പറത്തി, സംഘപരിവാർ അജണ്ട നടപ്പിലാക്കാൻ ഗവർണർ ശ്രമിക്കുന്നതായി ആരോപിച്ച് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ തൊടിയൂരിൽ നടന്ന പ്രതിഷേധ പ്രകടനം

കരുനാഗപ്പള്ളി: ജനാധിപത്യമൂല്യങ്ങൾ കാറ്റിൽ പറത്തി, സംഘപരിവാർ അജണ്ട നടപ്പിലാക്കാൻ ഗവർണർ ശ്രമിക്കുന്നതായി ആരോപിച്ച് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധപ്രകടനവും യോഗവും നടന്നു. കരുനാഗപ്പള്ളി ടൗൺ ക്ലബിന് മുന്നിൽ നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി സമാപിച്ചു. തുടർന്ന് നഗരസഭയ്ക്ക് മുന്നിൽ ചേർന്ന യോഗം സി.ഐ.ടി.യു ജില്ലാജോയിന്റ് സെക്രട്ടറി പി.ആർ. വസന്തൻ ഉദ്ഘാടനം ചെയ്തു. ബി.ശ്രീകുമാർ അദ്ധ്യക്ഷനായി. ബി.സജീവൻ സ്വാഗതം പറഞ്ഞു. പി.കെ.ജയപ്രകാശ്, പ്രവീൺ മനയ്ക്കൽ, ജി.സുനിൽ തുടങ്ങിയവർ പങ്കെടുത്തു.

കരുനാഗപ്പള്ളി വെസ്റ്റിൽ മുഴങ്ങോട്ടുവിള വില്ലേജ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം പണിക്കർകടവിൽ സമാപിച്ചു. തുടർന്ന് ചേർന്ന യോഗം സി.പി.എം ഏരിയ സെക്രട്ടറി പി. കെ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. വിജയമ്മാലാലി അദ്ധ്യക്ഷയായി. പി പുഷ്പാംഗദൻ സ്വാഗതം പറഞ്ഞു. ജെ.ഹരിലാൽ

വി.ദിവാകരൻ, ഷാജി, കെ.എസ്.അഷറഫുദ്ദീൻ മുസ്‌ലിയാർ, അബ്ദുൽസലാം, എം.സുരേഷ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.

കുലശേഖരപുരം സൗത്തിൽ വി.പി.ജയപ്രകാശ് മേനോൻ ഉദ്ഘാടനം ചെയ്തു. ബി.കൃഷ്ണകുമാർ അദ്ധ്യക്ഷനായി. രാജീവ് ഉണ്ണി സ്വാഗതം പറഞ്ഞു. ആർ. ശരവണൻ, പി. എസ്. സലീം, കെ. ജി. കനകം, ബി.കെ.ഹാഷിം, ഗേളീ ഷണ്മുഖൻ, അനന്ദു എസ്. പോച്ചയിൽ തുടങ്ങിയവർ പങ്കെടുത്തു. കല്ലേലിഭാഗത്ത് സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി.കെ.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അജിത്ത് അദ്ധ്യക്ഷനായി. ആർ.ശ്രീജിത്ത് സ്വാഗതം പറഞ്ഞു. അജയൻ, വി.രാജൻപിള്ള, ആർ.സോമരാജൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.

തൊടിയൂരിൽ ശശിധരൻപിള്ള ഉദ്ഘാടനം ചെയ്തു. ടി.രാജീവ് അദ്ധ്യക്ഷനായി. ശ്രീധരൻപിള്ള സ്വാഗതം പറഞ്ഞു. ആർ.രഞ്ജിത്ത്, ബിന്ദു രാമചന്ദ്രൻ, സീന നവാസ്, അബ്ദുൽ ജബ്ബാർ തുടങ്ങിയവർ പങ്കെടുത്തു. കുലശേഖരപുരം നോർത്തിൽ രവീന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. പി.ഉണ്ണി അദ്ധ്യക്ഷനായി.

ഡി.രാജൻ, ബി.സുധർമ്മ, രവീന്ദ്രൻ, നിസാം, എച്ച്. എ. സലാം, അബാദ് ഫാഷ എന്നിവർ പങ്കെടുത്തു.

ക്ലാപ്പന കിഴക്ക് ടി.എൻ.വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശ്രീദേവി അദ്ധ്യക്ഷയായി. ക്ലാപ്പന സുരേഷ്, ദീപ്തി രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ആലപ്പാട് നോർത്തിൽ പി.ലിജു ഉദ്ഘാടനം ചെയ്തു. പ്രേംകുമാർ അദ്ധ്യക്ഷനായി. ഡി.ബിജു, സുനീഷ് എന്നിവർ പങ്കെടുത്തു.

ക്ലാപ്പന പടിഞ്ഞാറ് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.രാധാമണി ഉദ്ഘാടനം ചെയ്തു. എ.മജീദ് അദ്ധ്യക്ഷനായി. കുഞ്ഞിചന്തു സ്വാഗതം പറഞ്ഞു. ഒ.മിനിമോൾ ,അംബുജാക്ഷി എന്നിവർ പങ്കെടുത്തു. ആലപ്പാട് സൗത്തിൽ ജി.രാജദാസ് ഉദ്ഘാടനം ചെയ്തു. വേണു, സൂരജ് ലാൽ, ശിവൻ, സുനിലാൽ, ജയശ്രീ, അജി എന്നിവർ പങ്കെടുത്തു.