 
ചവറ : മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷിതവും ആദായകരവുമായ പദ്ധതികൾ നടപ്പിലാക്കുമെന്നും അവരുടെ വിഷയങ്ങളിൽ സർക്കാർ കാര്യക്ഷമമായ ഇടപെടൽ നടത്തുന്നതിന് കരട് നയം നടപ്പിലാക്കാനും മത്സ്യത്തിന് കൂടുതൽ വില ലഭിക്കാനും ഉതകുന്ന തരത്തിലുളള ഇടപെടലുകൾ ഉണ്ടാകുമെന്നും മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു.
മത്സ്യഫെഡിന്റെ ഒറ്റത്തവണ തീർപ്പാക്കൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നീണ്ടകര സെന്റ് സെബാസ്റ്റ്യൻ പള്ളി ഓഡിറ്റോറിയത്തിൽ
നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയെ അഭിനന്ദിച്ച എൻ.കെ. പ്രേമചന്ദ്രൻ എം. പി, പിഴപ്പലിശയും പലിശ്ശയും ഒഴിവാക്കിയ നടപടി ഇനി വായ്പ എടുത്താൽ തിരിച്ചടയ്ക്കാതിരിക്കാനുള്ള മാർഗ്ഗമായി കാണരുതെന്ന് ഓർമ്മപ്പെടുത്തി.
മത്സ്യഫെഡ്ചെയർമാൻ ടി. മനോഹരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബോർഡ് മെമ്പർ രാജാ ദാസ് സ്വാഗതം പറഞ്ഞു. ഡോ. ദിനേഷ് ചെറുവാട്ട് ,കൂട്ടായി ബഷീർ, പുല്ലുവിള സ്റ്റാൻലി , ഡോ.അദീല അബുദുള്ള, പി.ആർ. രജിത്ത് എന്നിവർ സംസാരിച്ചു. പി.നിഷ നന്ദി പറഞ്ഞു.