കൊല്ലം: ജില്ലയിലെ പ്രമുഖ സി.ബി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകളുടെ സംയുക്ത ഫോറമായ കൊല്ലം ജില്ലാ സഹോദയ സ്‌കൂൾ കോംപ്ലക്‌സ് സംഘടിപ്പിക്കുന്ന മൂന്നു ദിവസം നീണ്ടുനിൽക്കുന്ന സി.ബി.എസ്.ഇ കലാമേള പള്ളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്‌കൂളിൽ 28ന് രാവിലെ 9:30ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട നാല്പതോളം സി.ബി.എസ്.ഇ വിദ്യാലയങ്ങളിലെ സ്‌കൂൾ യൂത്ത് ഫെസ്റ്റിവലിൽ വിജയിച്ച 3000ത്തിലധികം പ്രതിഭകളാണ് മൂന്ന് ദിനരാത്രങ്ങൾ നീണ്ടുനിൽക്കുന്ന മേളയിൽ പങ്കെടുക്കുന്നത്. വിജയികൾ സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കും. നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഗിരിജ കുമാരി, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് മെമ്പറായ ഡോ.കെ.ശ്രീവത്സൻ, കെ.ഉണ്ണികൃഷ്ണൻ സി.ബി.എസ്.ഇ സംസ്ഥാന ഭാരവാഹിൾ , സംസ്‌കാരിക സിനിമ പ്രവർത്തകർ, എന്നിവർ പങ്കെടുക്കും. 29ന് എം.വി.ദേവൻ കലാഗ്രാമത്തിലെ 15 ചിത്രകാരൻമാർ സംഘടിപ്പിക്കുന്ന ചിത്രരചനാക്യാമ്പും കലാമേളയൊടൊപ്പം നടക്കും. 30ന് വൈകിട്ട് 5മണിക്ക് നടക്കുന്ന സമാപന സമ്മാനദാനം പി.സി.വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന് വാർത്താകുറിപ്പിൽ ഡോ.ഡി.പൊന്നച്ചൻ (പ്രസിഡന്റ്) , ഡോ.സുഷമ മോഹൻ (സെക്രട്ടറി), ശ്രീ. സുരേഷ് സിദ്ധാർത്ഥ (ട്രഷറർ) എന്നിവർ അറിയിച്ചു.