കൊല്ലം: ഇരവിപുരം പനമൂടിന് സമീപം തീരദേശ ഹൈവേക്കായുള്ള കല്ലിടൽ നാട്ടുകാർ തടഞ്ഞു. ഇന്നലെ രാവിലെ 11ഓടെയായിരുന്നു സംഭവം. ഉദ്യോഗസ്ഥരും കരാർ തൊഴിലാളികളും കല്ലിടാൻ എത്തിയതോടെ നാട്ടുകാർ സംഘടിച്ച് തടയുകയായിരുന്നു. നിലവിലെ തീരദേശ റോഡ് വികസിപ്പിച്ചാണ് ഹൈവേ നിർമ്മിക്കുന്നത്. ഇതിന്റെ ഭാഗമായി റോഡ് വക്കിലുള്ള നിരവധി വീടുകൾ പൂർണമായും ഭാഗികമായും നഷ്ടമാകും. നഷ്ടത്തിന് ആനുപാതികമായ
തുക വകയിരുത്തിയിട്ടില്ലെന്ന് ആരോപിച്ചാണ് നാട്ടുകാർ കല്ലിടൽ തടഞ്ഞത്.

വരും ദിവസങ്ങളിലും പ്രതിഷേധം തുടരാനാണ് പ്രദേശവാസികളുടെ തീരുമാനം.