work

കൊല്ലം: ചവറ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് കൺസ്ട്രക്ഷനിൽ (ഐ.ഐ.ഐ.സി) അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ഡിജി​റ്റൽ പരിവർത്തനത്തിലേക്ക് എന്ന വിഷയത്തിൽ ഇന്ന് രാവിലെ 9.30ന് ഏകദിന ശില്പശാല നടക്കും. കേരള ഡിജി​റ്റൽ യൂണിവേഴ്‌സി​റ്റി വൈസ് ചാൻസിലർ ഡോ. സജി ഗോപിനാഥ് ഉദ്‌ഘാടനം ചെയ്യും. ഊരാളുങ്കൽ ലേബർ കൺസ്ട്രക്ഷൻ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അദ്ധ്യക്ഷനാകും. നിർമ്മാണ രംഗത്തെ വിദഗ്ദ്ധർ, സാങ്കേതിക വിദ്യാഭ്യാസമേഖലയിലെ അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുക്കും. നിർമ്മാണ രംഗത്തെ അതിനൂതന ഡിജി​റ്റൽ സാങ്കേതിക വിദ്യയായ ബിൽഡിംഗ് ഇൻഫർമേഷൻ മോഡലിംഗ് വിശദീകരിക്കുന്ന ശില്പശാല വിദഗ്ദ്ധ സംഘമായ ബെക്‌സൽ കൺസൾട്ടൻസിയുമായി സഹകരിച്ചാണ് നടത്തുന്നതെന്ന് ഐ.ഐ.ഐ.സി ഡയറക്ടർ പ്രൊഫ. ബി.സുനിൽകുമാർ, ഡെ. ഡയറക്ടർ കെ. രാഘവൻ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.