കൊല്ലം: കേരള മുസ്ലിം ജമാ അത്ത് ഫെഡറേഷൻ ജില്ലാസമ്മേളനം നാളെ കിളികൊല്ലൂർ ഉമറുൽ ഫാറൂഖ് അറബി കോളജിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9ന് ശൈഖുനാ കെ.പി. അബൂബക്കർ ഹസ്റത്ത് പതാക ഉയർത്തും. തുടർന്ന് ഇന്ത്യൻ ഭരണഘടനയും ന്യൂനപക്ഷ അവകാശങ്ങളും എന്ന വിഷയത്തിൽ സെമിനാർ കേരള അഡ്മിനിസ്‌ട്രേ​റ്റീവ് ട്രൈബ്യുണൽ ചെയർമാൻ ജസ്റ്റിസ് സി.കെ. അബ്ദുറഹീം ഉദ്ഘാടനം ചെയ്യും. അഡ്വ. കെ.പി. മുഹമ്മദ് മോഡറേ​റ്ററാകും. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി ഉദ്ഘാടനം ചെയ്യും. എൻ.കെ. പ്രേമചന്ദ്രൻ എം.പി., എം. നൗഷാദ് എം.എൽ.എ, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി സയ്യിദ് മുത്തുക്കോയ, എ.കെ. ഉമർ മൗലവി പാങ്ങോട്, കമറുദ്ദീൻ മൗലവി ഹാജി അബ്ദുൽ മജീദ് ലബ്ബ എന്നിവർ സംസാരിക്കും. വാർത്താ സമ്മേളനത്തിൽ കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, അഡ്വ. കെ.പി. മുഹമ്മദ്, കുളത്തൂപ്പുഴ സലീം, എ.എൽ. നിസാമുദ്ദീൻ കണ്ണനല്ലൂർ, എം.എം. ജലീൽ പുനലൂർ എന്നിവർ പങ്കെടുത്തു.