കൊ​ല്ലം​:​ ​ജി​ല്ല​യി​ലെ​ ​പ്ര​മു​ഖ​ ​സി.​ബി.​എ​സ്.​ഇ​ ​അ​ഫി​ലി​യേ​റ്റ​ഡ് ​സ്‌​കൂ​ളു​ക​ളു​ടെ​ ​സം​യു​ക്ത​ ​ഫോ​റ​മാ​യ​ ​കൊ​ല്ലം​ ​ജി​ല്ലാ​ ​സ​ഹോ​ദ​യ​ ​സ്‌​കൂ​ൾ​ ​കോം​പ്ല​ക്‌​സ് ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​മൂ​ന്നു​ദി​വ​സം​ ​നീ​ണ്ടു​നി​ൽ​ക്കു​ന്ന​ ​സി.​ബി.​എ​സ്.​ഇ​ ​ക​ലാ​മേ​ള​ ​പ​ള്ളി​മ​ൺ​ ​സി​ദ്ധാ​ർ​ത്ഥ​ ​സെ​ൻ​ട്ര​ൽ​ ​സ്‌​കൂ​ളി​ൽ​ ഇന്ന് രാ​വി​ലെ​ 9.30​ന് ​എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ​ ​എം.​പി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​

ജി​ല്ല​യി​ലെ​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ ​നാൽപ്പതോ​ളം​ ​സി.​ബി.​എ​സ്.​ഇ​ ​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​ ​സ്‌​കൂ​ൾ​ ​യൂ​ത്ത് ​ഫെ​സ്റ്റി​വ​ലി​ൽ​ ​വി​ജ​യി​ച്ച​ 3000​ത്തി​ല​ധി​കം​ ​പ്ര​തി​ഭ​ക​ളാ​ണ് ​മൂ​ന്ന് ​ദി​നരാ​ത്ര​ങ്ങ​ൾ​ ​നീ​ണ്ടു​നി​ൽ​ക്കു​ന്ന​ ​മേ​ള​യി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​ത്.​ ​വി​ജ​യി​ക​ൾ​ ​സം​സ്ഥാ​ന​ ​ക​ലോ​ത്സ​വ​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കും.​ ​നെ​ടു​മ്പ​ന​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​എ​സ്.​ഗി​രി​ജ​ ​കു​മാ​രി,​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​ ​സി​ൻ​ഡി​ക്കേ​റ്റ് ​മെ​മ്പ​റാ​യ​ ​ഡോ.​കെ.​ശ്രീ​വ​ത്സ​ൻ,​ ​കെ.​ഉ​ണ്ണിക്കൃ​ഷ്ണ​ൻ​ ​സി.​ബി.​എ​സ്.​ഇ​ ​സം​സ്ഥാ​ന​ ​ഭാ​ര​വാ​ഹിക​ൾ,​ ​സം​സ്‌​കാ​രി​ക​ ​സി​നി​മ​ ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ക്കും.​ 29​ന് ​എം.​വി.​ദേ​വ​ൻ​ ​ക​ലാ​ഗ്രാ​മ​ത്തി​ലെ​ 15​ ​ചി​ത്ര​കാ​ര​ന്മാ​ർ​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​ചി​ത്ര​ര​ച​നാ​ക്യാ​മ്പും​ ​ക​ലാ​മേ​ള​യോ​ടൊ​പ്പം​ ​ന​ട​ക്കും.​ 30​ന് ​വൈ​കി​ട്ട് 5ന് ​ന​ട​ക്കു​ന്ന​ ​സ​മാ​പ​ന​ ​സ​മ്മാ​ന​ദാ​നം​ ​പി.സി.​വി​ഷ്ണു​നാ​ഥ് ​എം.​എ​ൽ.​എ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​മെ​ന്ന് ​വാ​ർ​ത്താ​ക്കു​റി​പ്പി​ൽ​ ​ഡോ.​ഡി.​പൊ​ന്ന​ച്ച​ൻ​ ​(​പ്ര​സി​ഡ​ന്റ്)​,​ ​ഡോ.​സു​ഷ​മ​ ​മോ​ഹ​ൻ​ ​(​സെ​ക്ര​ട്ട​റി​),​ സു​രേ​ഷ് ​സി​ദ്ധാ​ർ​ത്ഥ​ ​(​ട്ര​ഷ​റ​ർ​)​ ​എ​ന്നി​വ​ർ​ ​അ​റി​യി​ച്ചു.