phot
നാളെ നാടിന് സമർപ്പിക്കുന്ന ഇടമൺ പബ്ലിക് ലൈബ്രററിക്ക് വേണ്ടി പണികഴിപ്പിച്ച കെട്ടിടംടം

പുനലൂർ: ഇടമൺ പബ്ലിക് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന് വേണ്ടി പണികഴിപ്പിച്ച പുതിയ കെട്ടിട സമർപ്പണം നാളെ വൈകിട്ട് 4ന് പി.എസ്.സുപാൽ എം.എൽ.എ നിർവഹിക്കും. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ.കോമളകുമാർ അദ്ധ്യക്ഷനാകുന്ന സാംസ്കാരിക സമ്മേളനം കവി കുരിപ്പൂഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി കെ.രാജു മുഖ്യപ്രഭാഷണം നടത്തും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രൻ, തെന്മല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ, ജില്ലപഞ്ചായത്ത് അംഗം കെ.അനിൽകുമാർ,ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് അഡ്വ.ലെനു ജമാൽ, സെക്രട്ടറി പ്രൊഫ.പി.കൃഷ്ണൻ കുട്ടി, വാർഡ് അംഗം വിജയശ്രീ ബാബു, ഇടമൺ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ നസിയത്ത് ഷാനവാസ്, ടി.എ.അനീഷ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ആർ.ലൈലജ, പ്രദീപ് കണ്ണംകോട്, അഡ്വ.കാസ്റ്റ് ലെസ് ജൂനിയർ,ലൈബ്രറി സെക്രട്ടറി ഇടമൺ എസ്.സുനിൽകുമാർ, ശ്രീദേവി പ്രകാശ്, ആർ.ശശി, ആർ.അയ്യപ്പൻ, ബാബു ചെറിയാൻ, എ.സലീം, ഉറുകുന്ന് സുനിൽകുമാർ, എ.ടി.ഫിലിപ്പ്, എൽ.ഗോപിനാഥപിള്ള, സ്റ്റാർസി രത്നാകരൻ, സുധീർ ബാബു തുടങ്ങിയവർ സംസാരിക്കും. മുതിർന്ന ലൈബ്രറി പ്രവർത്തകനും എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ പ്രസിഡന്റുമായ ടി.കെ.സുന്ദരേശൻ, എസ്.ഡി.മോഹൻ, എം.സലാഹുദീൻ,ജേക്കബ് പി.ജോർജ്ജ്, ടി.ചന്ദ്രബാബു, ആർ.ബാബു,കെ.പി.ജഗദീശൻ,താലൂക്ക് തല കവിത രചനയിൽ ഒന്നാം സ്ഥാനം നേടിയ ദേവാനന്ദ അശോകൻ തുടങ്ങിയവർക്ക് പുറമെ ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിക്കും. മുൻ മന്ത്രി കെ.രാജുവിന്റെ പ്രദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 12ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയത്.