കരുനാഗപ്പള്ളി: ലഹരിക്കെതിരെ കരുനാഗപ്പള്ളി നാടകശാല അവതരിപ്പിക്കുന്ന 'എറിഞ്ഞുടയ്ക്കരുതേ ജീവിതം' എന്ന അര മണിക്കൂർ ദൈർഘ്യമുള്ള തെരുവുനാടകം കുര്യൻ ജോൺ മേളാംപറമ്പിൽ ഉദ്ഘാടനം ചെയ്തു. മയക്കുമരുന്നിനെതിരെ ഓരോ രക്ഷകർത്താവും ജാഗരൂകരാകണമെന്ന് അദ്ദേഹം പറഞ്ഞു.
ഒപ്പൺ ഗ്രന്ഥശാലാ പ്രസിഡന്റ് പോണാൽ നന്ദകുമാർ അദ്ധ്യക്ഷനായി. എക്സൈസ് ഉദ്യോസ്ഥരായ പി.എം.വിജിലാൽ, സന്തോഷ്, കിഷോർ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ അനിൽ എസ്.കല്ലേലിഭാഗം, മെഹർഖാൻ ,അബാമോഹൻ, മുനമ്പത്ത് വഹാബ്, മൈതീൻകുഞ്ഞ്, റോയി കപ്പത്തൂർ, ഷാനവാസ്കമ്പിക്കീഴിൽ, ഡോ. സീമ, പത്മാകരൻ, മായ വാസുദേവ്, സിന്ധുസുരേന്ദ്രൻ, രമ്യ സുരഷ്, രത്നമ്മ ബ്രാഹ്മമുഹൂർത്തം, നിധിൻ ഭാവന എന്നിവർ സംസാരിച്ചു. കലാമത്സര വിജയികൾക്ക് കുര്യൻ ജോൺ മേളാം പറമ്പിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.