കിളികൊല്ലൂർ: എസ്.ഡി.പി.ഐ കിളികൊല്ലൂർ കോർപ്പറേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തിനാംകുളം തൈയ്ക്കാവ് ജംഗ്ഷനിൽ ലഹരിവിരുദ്ധ കയ്യൊപ്പും ഹൗസ് ക്യാമ്പയിനും ബോധവത്ക്കരണവും നടന്നു. ഡിവിഷൻ കൗൺസിലർ കൃഷ്ണേന്ദു ഉദ്ഘാടനം ചെയ്തു. കിളികൊല്ലൂർ സിറ്റി പ്രസിഡന്റ് റഹീം പത്തായകല്ല് അദ്ധ്യക്ഷത വഹിച്ചു. പ്രദേശവാസികളും സ്കൂൾ വിദ്ധ്യാർത്ഥികളും പങ്കെടുത്ത ചടങ്ങിൽ കോർപ്പറേഷൻ മുൻ കൗൺസിലർ
എ.നിസാർ ലഹരി വിരുദ്ധ സന്ദേശം നൽകി. സി.ടി.ഇഖ്ബാൽ, അശോകൻ, റംലത്ത്, ഇസ്മായിൽ എന്നിവർ പങ്കെടുത്തു.