കൊല്ലം: കുടിക്കോട് ശ്രീ ഗുരുദേവ സെൻട്രൽ സ്‌കൂളിൽ കലോത്സവവും നാടൻ പാട്ട് അരങ്ങും ഇന്ന് തുടങ്ങും. 30ന് സമാപിക്കും. ഇന്നും നാളെയും രാവിലെ 9.15 മുതൽ കലാമത്സരങ്ങൾ നടക്കും.
30ന് വൈകിട്ട് 5ന് കടുവ ഫെയിം അതുൽ നറുകരയും സംഘവും നയിക്കുന്ന നാടൻപാട്ടു മേള.
തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ സ്‌കൂൾ ചെയർമാൻ പി.സുന്ദരൻ അദ്ധ്യക്ഷനാകും. വൈസ് ചെയർപേഴ്‌സൺ ലക്ഷ്മി സുന്ദരൻ ആശംസകളും പ്രിൻസിപ്പൽ ഹീരാ സലിം നാരായണൻ സ്വാഗതവും വൈസ് പ്രിൻസിപ്പൽ ജയശ്രീ വിജയകരൻ നന്ദിയും പറയും.