swami-
ശ്രീരാമകൃഷ്ണ ആശ്രമ മഠാധിപതി സ്വാമി സ്വപ്രഭാനന്ദ മഹാരാജ് സ്വീകരണയോഗത്തിൽ ഭദ്രദീപപ്രകാശനം നടത്തുന്നു

കൊല്ലം : ശ്രീരാമകൃഷ്ണ ആശ്രമ മഠാധിപതി സ്വാമി സ്വപ്രഭാനന്ദ മഹരാജിന് കൊല്ലത്ത് സ്വീകരണം നൽകി. ഡോ.ശങ്കരനാരായണശർമ പൂർണകുംഭം നൽകി വരവേറ്റു. ഭാഗവതസത്ര സമിതി വൈസ് പ്രസിഡന്റ് എസ്.നാരായണ സ്വാമി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, പുതിയകാവ് അജയകുമാർ സ്വാഗതം പറഞ്ഞു. സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി, സ്വാമി ആത്മാനന്ദ എന്നിവർ സംസാരിച്ചു. സ്വാമി സ്വപ്രഭാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി.
പ്രൊ.ശിവകുമാർ നന്ദി പറഞ്ഞു.