lahari
കരിങ്ങന്നൂർ വിഷ്ണു സാംസ്ക്കാരിക കേന്ദ്രം ആൻഡ് വായനശാല സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് പൂയപ്പള്ളി എസ്.എച്ച്.ഒ എസ്. ടി . ബിജു ഉദ്ഘാടനം ചെയ്യുന്നു

ഓയൂർ: കരിങ്ങന്നൂർ വിഷ്ണുസാംസ്ക്കാരിക കേന്ദ്രം ആൻഡ് വായനശാല സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് പൂയപ്പള്ളി എസ്.എച്ച്.ഒ എസ്.ടി.ബിജു ഉദ്ഘാടനം ചെയ്‌തു. വായനശാല പ്രസിഡന്റ് അഡ്വ. ജയാകമലാസനൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ.വിശാഖ് ലഹരി വിരുദ്ധ സന്ദേശം നൽകി. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് മെമ്പർ ബി.വേണുഗോപാൽ, ലഹരിവിരുദ്ധ സെൽ എസ്.ഐ ആർ. ജയകുമാർ എന്നിവർ സംസാരിച്ചു. പി.സജീവ് സ്വാഗതവും വായനശാല സെക്രട്ടറി ആർ.എസ്. രഞ്ജു നന്ദിയും പറഞ്ഞു.