nethaji-
ഉമയനല്ലൂർ നേതാജി മെമ്മോറിയൽ ലൈബ്രറിയിൽ നടന്ന ചരിത്രസെമിനാർ ലൈബ്രറി കൗൺസിൽ നേതൃസമിതി കൺവീനർ ബിജു കുന്നുവിള ഉദ്‌ഘാടനം ചെയ്യുന്നു

കൊല്ലം : സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് ഉമയനല്ലൂർ നേതാജി മെമ്മോറിയൽ ലൈബ്രറി ചരിത്രസെമിനാർ സംഘടിപ്പിച്ചു. മുണ്ടിച്ചിറയിൽ നടന്ന ചരിത്രസെമിനാർ ലൈബ്രറി കൗൺസിൽ നേതൃസമിതി കൺവീനർ ബിജു കുന്നുവിള ഉദ്‌ഘാടനം ചെയ്തു. പടിനിലം ആർ.ബി.കെ ലൈബ്രറി പ്രസിഡന്റും റിസോഴ്സ് പേഴ്സണുമായ ഹർഷകുമാർ സെമിനാർ നയിച്ചു. ലൈബ്രറി പ്രസിഡന്റ് എസ്.വിജയൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ ലൈബ്രറി പ്രതിനിധി ആർ.ഗിരീഷ് സ്വാഗതം പറഞ്ഞു. ലൈബ്രറി സെക്രട്ടറി പി.ജയചന്ദ്രൻ നന്ദിയും പറഞ്ഞു. എസ്. ഉണ്ണി, പുഷ്‌പാംഗതൻ, സലിം എന്നിവർ നേതൃത്വം നൽകി.