തഴവ: കേരളകൗമുദിയുടെയും എക്സൈസിന്റെയും സംയുക്താഭിമുഖ്യത്തിൽ തഴവ വടക്ക് ബി.ജെ.എസ്.എം മഠത്തിൽ സ്കൂളിൽ ഇന്ന് ലഹരിവിരുദ്ധ സെമിനാർ നടത്തും.
ഓച്ചിറ പൊലീസ് എസ്.എച്ച്.ഒ എ.നിസാമുദ്ദീൻ സെമിനാർ ഉദ്ഘാടനം ചെയ്യും. സ്കൂൾ പി.ടി.എ പ്രസിഡന്റ് ബിജു പാഞ്ചജന്യം അദ്ധ്യക്ഷനാകും. സ്കൂൾ മാനേജർ എൽ.ചന്ദ്രമണി, പ്രിൻസിപ്പൽ ഷീജ.പി.ജോർജ് , വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഒ.ഗിരിജ, ഹെഡ്മിസ്ട്രസ് പി.ഒ.താര, മുൻ ഗ്രാമപഞ്ചായത്ത് അംഗം സലിം അമ്പീത്തറ എന്നിവർ ആശംസ നേരും.
കരുനാഗപ്പള്ളി റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടറും വിമുക്തി കോ- ഓർഡിനേറ്ററുമായ പി.എൽ.വിജിലാൽ ലഹരിവിരുദ്ധ ക്ലാസ് നയിക്കും. കേരളകൗമുദി കൊല്ലം ബ്യൂറോ ചീഫ് ബി.ഉണ്ണിക്കണ്ണൻ സ്വാഗതവും തഴവ ലേഖകൻ ദിലീപ് കുറുങ്ങപ്പള്ളി നന്ദിയും പറയും.