ഇരവിപുരം: അയത്തിൽ വി.വി.വി.എച്ച്.എസ്.എസിൽ ലൈബ്രറി വിപുലീകരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച വായനക്കളരി എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.മനോജ് അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ കെ.ഭാസ്കരൻ മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ എം.എൽ.എ സ്വീകരിച്ചു. പ്രിൻസിപ്പൽ പദ്മകുമാർ, ഹെഡ്മിസ്ട്രസ് കെ.ജി.ബിന്ദു, സ്കൂൾ ഉടമസ്ഥ ധന്യ രാമചന്ദ്രൻ, മാനേജ്മെന്റ് പ്രതിനിധി ഗംഗാധരൻ പിള്ള, അദ്ധ്യാപകരായ സുധ, റീനറാണി, ലാലി വിജി എന്നിവർ സംസാരിച്ചു.