yooth-
സംസ്ഥാന സർക്കാരിനെതിരെ ചിതറയിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച ''തെരുവ് വിചാരണ'' യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്.അബിൻ ഉദ്ഘാടനം ചെയ്യുന്നു

ചടയമംഗലം: മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള പോര് ജനകീയ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള വിലകുറഞ്ഞ രാഷ്ട്രീയ നാടകം മാത്രമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്.അബിൻ പറഞ്ഞു. സംസ്ഥാന സർക്കാരിനെതിരെ ചിതറയിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച ''തെരുവ് വിചാരണ'' ഉദ്ഘാടനം ചെയ്യുകയായിരുന്നു അബിൻ.

അഴിമതിയും വിലക്കയറ്റവും മൂലം ജനം പൊറുതി മുട്ടുകയാണ്. ദുരന്തകാലത്ത് പോലും കയ്യിട്ടുവാരിയ സർക്കാരാണ് കേരളം ഭരിക്കുന്നത്. പി.പി.ഇ കിറ്റ് അഴിമതി അതിന് തെളിവാണ്. സ്വപ്നയുടെ വെളിപ്പെടുത്തലുകൾ കേരളം ഞെട്ടലോടെയാണ് കേൾക്കുന്നത്. അരി വാങ്ങാൻ പോലും നിവൃത്തിയില്ലാതെ ജനങ്ങൾ പൊറുതിമുട്ടുമ്പോൾ വിദേശത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും ബന്ധുക്കളും ആടിപ്പാടുകയാണെന്നും ആർ.എസ്.അബിൻ പറഞ്ഞു

യൂത്ത് കോൺഗ്രസ് ചടയമംഗലം അസംബ്ലി പ്രസിഡന്റ്‌ ബി.എച്ച്.നിഫാൽ അദ്ധ്യക്ഷനായി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.ജി സാബു, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് റിയാസ് റഷീദ്, ജനറൽ സെക്രട്ടറിമാരായ അരുൺ കുമാർ,റിയാസ് ചിതറ, കുമ്മിൾ ഷെമീർ, കോൺഗ്രസ്,യൂത്ത് കോൺഗ്രസ് നേതാക്കളായ അഡ്വ.വി.കെ. ഐസക്ക്,സുധീർഖാൻ തലവരമ്പ്,ഷൈൻ ചിതറ, പി.ജി.സുരേന്ദ്രൻ, അഡ്വ. അമേഗി, യു.എസ്.സജീർഖാൻ ,നസീബ് റഹ്‌മാൻ എന്നിവർ സംസാരിച്ചു.